0 Comments

ലഖ്‌നൗ: അനധികൃതമായി പ്രഖ്യാപിച്ചതിനു പിന്നാലെ മദ്രസകളുടെ വരുമാന മാർഗവും പരിശോധിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. സർവേ നടപടികൾക്കു പിന്നാലെയാണ് പുതിയ നീക്കം. ഉത്തർപ്രദേശിന്റെ അതിർത്തി ജില്ലകളിലുള്ള മദ്രസകളിലാണ് അന്വേഷണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ നടത്തിയ സർവേയിൽ നേപ്പാളിനോട് ചേർന്നുള്ള അതിർത്തി ജില്ലകളിൽ 1,500ലേറെ അനധികൃത മദ്രസകൾ കണ്ടെത്തിയതായി യോഗി ഭരണകൂടം അവകാശപ്പെട്ടിരുന്നു. ഇതിൽ മിക്ക മദ്രസകളും സകാത്ത് ഫണ്ടുകളാണ് വരുമാനമാർഗമായി സൂചിപ്പിച്ചിട്ടുള്ളത്. ഈ സകാത്തിന്റെ സ്രോതസുകളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ്‌നഗർ, ബൽറാംപൂർ, ലഖിംപൂർ ഖേരി, മഹാരാജ് ഗഞ്ച്, ബഹ്‌റായ്ച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലെ മദ്രസകളിലാണ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നത്. മദ്രസകൾ ചൂണ്ടിക്കാട്ടിയ സകാത്ത് എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് യോഗി സർക്കാരിലെ ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള യോഗം ഉടൻ ചേരുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *