0 Comments

ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഝിരിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നാല് ദിവസം പ്രിയങ്ക ഗാന്ധി പദയാത്രക്കൊപ്പം തുടരും. ആദ്യമായാണ് പ്രിയങ്ക ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്.

ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു.  ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന.  കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.  രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.

മധ്യപ്രദേശിൽ എത്തിയ പ്രിയങ്ക ഗാന്ധി പി സി സി നേതാക്കളുമായും ഭാരത് ജോ ഡോ യാത്രികരുമായും കൂടിക്കാഴ്ച നടത്തി. രാജസ്ഥാനിലെ ഉൾപാർട്ടി തർക്കം യാത്രയുടെ ശോഭ കെടുത്തരുതെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെലോട്ടിനെ മാറ്റിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്ന പ്രസ്താവന തള്ളിക്കളഞ്ഞു.

സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര വിജയകരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി പദ ചർച്ചയെ ഭാരത് ജോഡോയുമായി ബന്ധിപ്പിക്കേണ്ടതില്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും’ സച്ചിൻ പൈലറ്റ് പ്രതികരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *