0 Comments

ന്യൂഡൽഹി ∙ ഒരേ ലിംഗത്തിൽപെടുന്നവർ തമ്മിലുള്ള വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടു സ്വവർഗാനുരാഗികളായ 2 ദമ്പതികൾ നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. 4 ആഴ്ചയ്ക്കകം കേന്ദ്ര സർക്കാരും അറ്റോർണി ജനറലും പ്രത്യേകം മറുപടി നൽകണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

നാല് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ വിവേചനപരമാണെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജാതി – മത വിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹത്തിന് ഭരണഘടനാപരമായ പരിരക്ഷ സുപ്രീം കോടതി നൽകിയിട്ടുള്ളതു പോലെ സ്വവർഗ വിവാഹത്തിനും പരിരക്ഷ വേണമന്നാണ് ആവശ്യം. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അതിനാൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കണം.

സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതിയ്ക്കായി ഒമ്പത് ഹർജികൾ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണ്. നിലവിൽ കേരള, ഡൽഹി ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേരള, ഡൽഹി ഹൈക്കോടതികളിലും സമാന ആവശ്യവുമായി 9 ഹർജികൾ നിലവിലുണ്ട്. സ്വവർഗ വിവാഹത്തിന് സ്പെഷൽ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം എന്നിവ പ്രകാരം സാധുത നൽകണമെന്ന ആവശ്യമാണു വ്യത്യസ്ത ഹർജികളിലായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *