
ദുബായ് : ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബായ് റണ്ണിൽ ജോയ് ആലുക്കാസ് മാനേജ്മെന്റും ജീവനക്കാരും സജീവ പങ്കാളികളായി. നവംബർ 20-നായിരുന്നു ദുബായ് റൺ നടന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായുള്ള ദുബായ് നേതൃത്വത്തിന്റെ പദ്ധതികൾക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പിന്തുണയറിക്കുന്നതിന്റെ ഭാഗമായാണിത്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജീവനക്കാർ എന്നിങ്ങനെ 291 ആളുകളാണ് സ്ഥാപനത്തെ പ്രതിനിധീകരിച്ച് ദുബായ് റണ്ണിൽ പങ്കെടുത്തത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജോയ് ആലുക്കാസ് ഗ്രൂപ്പ് നടത്തിയ മൂന്നാമത്തെ പ്രവർത്തനമാണിത്. പ്രത്യേകം തയാറാക്കിയ ടീഷർട്ടും തൊപ്പിയും ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.