0 Comments

അബുദാബി : വർഷാവസാനത്തോടെ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കിക്കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘സൂപ്പർ ഫ്രൈഡേ’ ഷോപ്പിങ് ഉത്സവമാരംഭിച്ചു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സൈനബ് അൽസാദി ഷോപ്പിങ് ഉത്സവം ഉദ്ഘാടനംചെയ്തു.

വൈദ്യുതോപകരണങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയവയിൽ 75 ശതമാനം വരെ കിഴിവുകളാണ് ലുലു വാഗ്ദാനംചെയ്യുന്നത്. മാസ്റ്റർ കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 20 ശതമാനം അധിക കിഴിവും ലഭിക്കും.

ഉപഭോക്താക്കൾക്ക് https://www.luluhypermarket.com-ലൂടെ ഓൺലൈൻ വഴിയും സാധനങ്ങൾ വാങ്ങാവുന്നതാണ്. ഡിസംബർ ആറുവരെ ജി.സി.സി.യിലും ഇന്ത്യയിലുമുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓഫർ ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *