
ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിന്റെയാണ് തീരുമാനം.
ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം. ഇക്കാലയളവിലെ നിയമലംഘനത്തിന്റെ പേരിൽ വാഹനം പിടിച്ചെടുക്കില്ലെന്നും ട്രാഫിക് പോയിന്റ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
ദുബൈയിൽ തുടര്‍ച്ചയായി നാലു ദിവസം സൗജന്യ പാര്‍ക്കിങ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കില്ലെന്ന് ആര്‍ടിഎ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച ദിവസങ്ങളിൽ സൗജന്യപാര്‍ക്കിങ് അനുവദിക്കുകയും ചെയ്യും. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾക്ക് ഇത് ബാധകമല്ല. നാളെ മുതൽ ശനിവരെ മെട്രോ,ട്രാം, ബസ് സർവീസുകൾക്ക് പുതിയ സമയക്രമം അനുവദിച്ചു.