0 Comments

ഡൽഹി: ഇന്നലെ നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 5:30 മണിയോടെ 50 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ 7ന് നടക്കും. 2017ൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 53.5 ശതമാനമായിരുന്നു പോളിംഗ്. ഉച്ചയ്ക്ക് രണ്ട് മണി വരെ പോളിംഗ് ദുർബലമായിരുന്നു. എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 10.30 ആയപ്പോഴേക്കും പോളിംഗ് ഒമ്പത് ശതമാനം മാത്രമായിരുന്നു. ഇത് ഉച്ചയ്ക്ക് 12 ആയപ്പോൾ 18 ശതമാനവും നാല് മണിയോടെ 45 ശതമാനവുമായി. ഇതിനിടെ വോട്ടർ പട്ടികയിൽ പലരുടെയും പേരില്ലാതെ വന്നത് ബി.ജെ.പി, എ.എ.പി, കോൺഗ്രസ് പാർട്ടികൾ തമ്മിൽ വാക്ക് പോരിനിടയാക്കി.

പട്ടികയിൽ തന്റെ പേരില്ലെന്ന് കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു. താൻ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പട്ടികയിൽ തന്റെ പേരില്ലെന്ന് മനസ്സിലായതെന്ന് ദല്ലുപുരയിലെ പോളിംഗ് ബൂത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.വോട്ടർ പട്ടികയിൽ പലരുടെയും പേരില്ലെന്നും ഗൂഡാലോചന നടന്നതായും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. ഇക്കാര്യത്തിൽ ആളുകൾ രോഷാകുലരാണ്.സിസോദിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *