
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചരിത്ര വിജയം ഉറപ്പിച്ച് ബി.ജെ.പി വിജയാഘോഷം തുടങ്ങി. എക്സിറ്റ് പോളുകള്‍ ശരിവച്ച് ഏഴാം തവണയും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു.
അതേസമയം, വോട്ടെണ്ണൽ ദിവസം പ്രത്യേക തയ്യാറെടുപ്പിനായി പ്രാദേശിക തലത്തിൽ പ്രവർത്തകരുമായി പ്രത്യേക സെഷൻ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ ഫലം ഡിസംബർ 8 ന് ദൃശ്യമാകുമെന്നും ഗുജറാത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേല പറഞ്ഞിരുന്നു.
ബി.ജെ.പി വെറുമൊരു രാഷ്ട്രീയ പാർട്ടി മാത്രമല്ല,തങ്ങൾ സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് ചെയ്യുന്നതെന്ന് വഗേല പറഞ്ഞു. ”പാർട്ടി പ്രവർത്തകരുടെ വികസനത്തിനും ഞങ്ങൾ പ്രവർത്തിക്കുന്നു, പ്രവർത്തകരുടെ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ പ്രവർത്തിക്കുന്നു” വഗേല കൂട്ടിച്ചേര്‍ത്തു.