0 Comments

ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ആറ് റൂട്ടുകളിലേക്ക് എയര്‍ഇന്ത്യ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ആകർഷകമായ നിരക്ക് ലഭിക്കുക.

പുതിയ പ്രഖ്യാപനം അനുസരിച്ച് 730 ദിര്‍ഹം മുതല്‍ വണ്‍വേ ടിക്കറ്റുകള്‍ ലഭ്യമാകും. ഇത് 16,360 ഇന്ത്യന്‍ രൂപയോളം വരും. ഈ മാസം 24 വരെയാണ് നിരക്കുകളില്‍ ഇളവ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *