
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വ്യാഴം വരെ ഇടത്തരം മുതൽ കനത്ത രീതിയിൽ വരെയുള്ള മഴയും ഇടിമിന്നലും കാറ്റും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് അറിയിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം.
റിയാദ്, ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മഴ ലഭിക്കാനാണ് സാധ്യത ഉണ്ട്. മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇന്ന് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.