
റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2022-ന്റെ രണ്ടാം പാദത്തിൽ 3.6 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 42.3 ശതമാനത്തിന്റെ വർദ്ധനവാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിൽ നേരിട്ടുള്ള സംഭാവന 10 ശതമാനത്തിലേറെയായി ഉയർത്താനും 100 ദശലക്ഷം രാജ്യാന്തര, പ്രാദേശിക വിനോദസഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം മേഖല പദ്ധതിയിടുന്നത്.