0 Comments

ഷാജി കൈലാസ് ൻറെ അടുത്ത ചിത്രമായ കാപ്പ റിലീസിന് ഒരുങ്ങുകയാണ്. അപർണ ബാലമുരളി  നായിക ആയി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും ആണ് മാറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ട്രെയ്‌ലർ യൂട്യൂബിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. ചിത്രം ഈ മാസം 22ന് പ്രദർശനത്തിന് എത്തും.

പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് .  .’ശംഖുമുഖി’ എന്ന ജി ആര്‍ ഇന്ദുഗോപൻ എഴുതിയ നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. കാപ്പ ഒരുക്കുന്നത് ഡാർക്ക് ഷേഡ് മാസ് ആക്ഷൻ സിനിമയായിട്ടാണ്. ഇന്ദുഗോപൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന കാപ്പയിൽ മനോജ് പരമഹംസ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്ററുമാണ്. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കുന്നു.

ചിത്രത്തിൽ പൃഥ്വിരാജിന്റെ ക്യാരക്ടറിന്റെ പേര് കൊട്ട മധു എന്നാണ്. തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റർ ആണ്. കൊട്ട മധു ഒരു ഗാങ് ലീഡറാണ് . ഗണപതിക്കുറിയൊക്കെ ഇട്ട് നടക്കുന്ന ഒരു ഗംഭീര ഗാങ്സ്റ്റർ ആയാണ് പ്രിത്വി എത്തുന്നത്. രണ്ട് ഭാഗമായിട്ടാകും ചിത്രം എത്തുക.

Leave a Reply

Your email address will not be published. Required fields are marked *