0 Comments

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതര്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ വെച്ചാണ് ഹാഷിഷുമായെത്തിയ വിദേശിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അറബ് യുവാവാണ് പിടിയിലായത്.

ഇലക്ട്രോണിക് സ്‌കെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് ഹാഷിഷ് കഷണങ്ങളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ബാറ്ററി മാറ്റി ഈ സ്ഥലത്ത് സിഗരറ്റിന്റെ രൂപത്തിലാക്കി ഹാഷിഷ് ഒളിപ്പിക്കുകയായിരുന്നു. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *