
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂര്‍ സ്വദേശി ജിതിന് (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മസ്കത്ത് അല്‍ ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവെച്ചായിരുന്നു അപകടമുണ്ടായത്.
പിതാവ് – രാജേന്ദ്രന്. മാതാവ് – മാലതി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.