0 Comments

ന്യൂഡല്‍ഹി: ലോക്‌സഭയും രാജ്യസഭയും അനിശ്ചിതമായി പിരിഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചതിനു മുമ്പേ അനിശ്ചിതകാലത്തേക്കാണ് പിരിഞ്ഞത്. ഇരു സഭകളുടെയും ബിസിനസ് അഡൈ്വസറി കമ്മിറ്റിയാണ് ശീതകാല സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ലോക്‌സഭയും രാജ്യസഭയും ഡിസംബര്‍ ഏഴു മുതല്‍ 29 വരെ ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ സമ്മേളനകാലയളവില്‍ സഭ 97 ശതമാനം ക്ഷമത പ്രകടിപ്പിച്ചതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. 13 സിറ്റിങ്ങുകളിലായി 62 മണിക്കൂറാണ് സഭ കൂടിയത്.

ഈ സമ്മേളന കാലയളവില്‍ രാജ്യസഭയുടെ ഉത്പാദന ക്ഷമത 102 ശതമാനമാണെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ അറിയിച്ചു. 13 സിറ്റിങ്ങുകളിലായി 64 മണിക്കൂര്‍ 50 മിനിറ്റാണ് സഭ കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *