0 Comments

ജിദ്ദ: വെള്ളിയാഴ്ച മക്കയില്‍ കനത്ത മഴപെയ്തു. കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചില വിടുകളില്‍ വെള്ളം കയറി. മക്കയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ആലിപ്പഴ വര്‍ഷവും ഉണ്ടായി.

മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു. പേമാരിയുടെ ഫലമായി മരണങ്ങളോ പരിക്കുകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് സിവില്‍ ഡയറക്ടറേറ്റ് പറഞ്ഞു. എന്നാല്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി.

മക്കയിലെ കെട്ടിടങ്ങളില്‍ മഴവെള്ളം കയറുന്നതും കാറുകള്‍ ഒലിച്ചുപോകുന്നതുമായ ചിത്രങ്ങളും വിഡിയോകളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വെച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ക്ക് സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *