0 Comments

ഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന കേന്ദ്രസർക്കാർ സമ്മർദ്ദത്തിനിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 9 സംസ്ഥാനങ്ങൾ പിന്നിട്ട് രാജ്യതലസ്ഥാനത്തെത്തി. ആയിരക്കണക്കിന് പ്രവർത്തകർക്കൊപ്പം മക്കൾ നീതി മയ്യം നേതാവും ചലച്ചിത്രതാരവുമായ കമൽഹാസൻ അടക്കം നിരവധി പ്രമുഖർ ജാഥയിൽ അണിനിരന്നു. വൈകിട്ട് ചെങ്കോട്ടയിൽ നടന്ന റാലിക്ക് ശേഷം ജാഥയ്‌ക്ക് താത്‌ക്കാലിക വിരാമമിട്ടു. ഭാരത് ജോഡോ യാത്രയ്‌ക്ക് ഇനി 9 ദിവസത്തെ ഇടവേളയാണ്.

കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ വിപണിയിൽ സ്‌നേഹം വിൽക്കുന്ന കട തുറക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഇന്നലെ പുലർച്ചെ ആറു മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ദേശീയ തലസ്ഥാനത്ത് പ്രവേശിച്ച യാത്രയിൽ ജാഥാംഗങ്ങൾ മാസ്‌ക് ധരിക്കാതെയാണ് പങ്കെടുത്തത്. ബദർപൂർ അതിർത്തിയിൽ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരിയുടെ നേതൃത്വത്തിൽ ഗാന്ധിയെയും നേതാക്കളെയും യാത്രാംഗങ്ങളെയും സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *