
ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയോടും കുടുംബത്തോടും തന്റെ സ്നേഹമറിയിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ മരണവാര്‍ത്ത ഏറെ ദുഃഖകരമാണ്. പ്രയാസകരമായ ഈ സന്ദര്‍ഭത്തില്‍ അദ്ദഹത്തിനും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനവും സ്നേഹവും അറിയിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കുടുംബം. എല്ലാവരും നേരത്തെ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങണം. അതായിരിക്കും ഹീരാബെന്നിനു നല്കാവുന്ന മികച്ച അന്ത്യാഞ്ജലിയെന്ന് കുടുംബം വ്യക്തമാക്കി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ മുടക്കമില്ലാതെ തുടരും.