
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മക്ക, മദീന, റിയാദ്, അസീർ, കസിം, അൽ ബഹ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഔദ്യോഗിക മാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.