0 Comments
ഈ മാസം 23 ന് ക്രിസ്മസ് റീലീസ് ആയി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാലാം മുറ.ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയ. മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം പറഞ്ഞ പ്രമേയത്തെയും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
 തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച് വരുന്ന നാലാം മുറ ഹിന്ദിയിലേയ്ക് റീമേക്ക് ചെയ്യാൻ സൂപ്പർ ഹിറ്റ് സിനിമ അന്താധൂൻ നിർമ്മിച്ച മാച്ച് ബോക്സ് പ്രൊഡക്ഷൻസ് മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ .  സസ്പെൻസ് ത്രില്ലറിനൊപ്പം സോഷ്യൽ മെസ്സേജും ഉള്ള കൺണ്ടെന്റ് ആണ് തങ്ങളെ ആകർഷിച്ചത് എന്ന് മാച്ച് ബോക്സ് പ്രൊഡക്ഷൻസിന്റെ ഉടമ ശ്രീ സജ്ജയ്
റൌത്രെ വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.
നേരത്തെ ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ തമിഴിലെ പ്രശസ്ത സിനിമ നിർമ്മാണ, വിതരണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തിരുന്നു. പൊന്നിയിൻ സെൽവൻ പോലെയുള്ള ബ്രഹ്‌മാണ്ട സിനിമകളിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് ലൈക്ക. സൂരജ് വി ദേവാണ് നാലാം മുറയുടെ തിരക്കഥാകൃത്ത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്

Leave a Reply

Your email address will not be published. Required fields are marked *