
ദുബൈ: അറബ് ലോകത്തെ ഉല്പാദന മേഖലയിൽ കയറ്റുമതി മൂല്യത്തില്‍ ഒന്നാം സ്ഥാനം നേടി യു.എ.ഇ. അറബ് മോണിറ്ററി ഫണ്ടിന്റെ (എ.എം.എഫ്) കണക്കനുസരിച്ച് 2021ല്‍ 142.5 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് യു.എ.ഇ നടത്തിയത്.
ആകെ കയറ്റുമതിയുടെ 43.9 ശതമാനവും യു.എ.ഇയാണ് നടത്തിയതെന്നും എ.എം.എഫിന്റെ അറബ് സാമ്ബത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. അറബ് രാജ്യങ്ങള്‍ക്കിടിയില്‍ 2021ല്‍ ആകെ 325 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് ഉല്പാദന മേഖലയിലുണ്ടായത്. 2020നെ അപേക്ഷിച്ച് 33.2 ശതമാനമാണ് വളര്‍ന്നത്.