
ഡൽഹി:കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും പുകഴ്ത്തി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവത്ത്.
2022ൽ രാഹുൽ ഗാന്ധിയുടെ പുതിയ അവതാരത്തെയാണ് കണ്ടതെന്നും 2023ലും ഇതു തുടർന്നാൽ 2024ൽ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മുഖപത്രമായ സാമ്നയിലെ പ്രതിവാര കോളത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2022ൽ രാജ്യവും മഹാരാഷ്ട്രയും വഞ്ചനയിലൂടെയാണ് കടന്നുപോയത്. ഇതിനിടയിലാണ് രാഹുൽ ഗാന്ധി സത്യത്തിന്റെയും ധീരതയുടെയും യാത്ര തുടങ്ങിയത്. തടയാൻ നിരവധി ഗൂഢാലോചനകളുണ്ടായിട്ടും യാത്ര ന്യൂഡൽഹി വരെ എത്തി. കൊടുംതണുപ്പിലും അദ്ദേഹം ടീ ഷർട്ട് മാത്രമാണ് ധരിച്ചത്.