0 Comments

മക്ക: മക്ക മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തി​െൻറ മുന്നറിയിപ്പിനെ തുടർന്ന് മക്ക, ജുമൂം, അൽകാമിൽ, ബഹ്റ എന്നിവിടങ്ങളിൽ തിങ്കളാഴ്​ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മക്ക വിദ്യാഭ്യാസ വകുപ്പാണ്​ ഇക്കാര്യം അറിയിച്ചത്​. പകരം വിദ്യാർഥികൾക്ക് ‘മദ്‌റസത്തീ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ക്ലാസ് നടക്കും. ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് മക്കയുടെ പല ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ സുരക്ഷ മുൻനിർത്തി ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവിടിങ്ങളിൽ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധി നൽകിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *