
ഖത്തറിൽ മിക്ക ഭാഗങ്ങളിലും ചൊവ്വാഴ്ച കനത്ത തോതിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും രാത്രിയിൽ തണുപ്പ് വർധിക്കുമെന്നും പ്രതിദിന കാലാവസ്ഥ റിപ്പോർട്ടിൽ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരതമ്യേന തണുത്ത കാലാവസ്ഥയാണ് ഖത്തറില്‍ അനുഭവപ്പെടുന്നത്. അല്‍ കരാന മേഖലയില്‍ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ദോഹയില്‍ 18 ഡിഗ്രി സെല്‍ഷ്യസില്‍ ആണ് രേഖപ്പെടുത്തിയത്.