0 Comments

ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ (Biplab Deb) കുടുംബ വീടിന് നേരെ ആക്രമണം (home attacked). സിപിഎം പിന്തുണയുള്ള ഗുണ്ടകളാണ് ഇന്നലെ വൈകുന്നേരം ആക്രമണം നടത്തിയത്.  ബിപ്ലബ് ദേബിന്റെ പിതാവ് ഹിരുധന്‍ ദേബിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും നടത്തുന്ന ചടങ്ങുകള്‍ക്ക് ഒരു ദിവസം മുമ്പാണ് ആക്രമണം നടത്തിയിരിക്കുന്നത്.

അക്രമികള്‍ വീടിന് നേരെ ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. തുടർന്ന് വീടിന് തീയിട്ടു. വീടിന് സമീപത്തെ നിരവധി വാഹനങ്ങളും ഇവര്‍ തകര്‍ത്തിട്ടുണ്ട്. പാര്‍ട്ടി പതാകകള്‍ നശിപ്പിച്ചതിന് ശേഷം അക്രമികള്‍ ഒരു കടയും വാഹനങ്ങളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *