
അശ്വിൻ ചന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സോംബി ചിത്രമാണ് . ”എക്സ്പീരിമെന്റ് 5″. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മെൽവിൻ താനത്ത്,ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നമോ പിക്ച്ചേര്‍സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറിൽ മനോജ് താനത്ത് നിർമ്മിക്കുന്നു.
സ്ഫടികം ജോർജ്ജ്, ബോബൻ ആലുംമൂടൻ,നന്ദ കിഷോർ, ഋഷി സുരേഷ്, അംബിക മോഹൻ, അമ്പിളി സുനിൽ,മജീഷ് സന്ധ്യ മറ്റു പ്രമുഖ താരങ്ങൾ. ഈചിത്രത്തിന്റെ ഛായാഗ്രഹണം സാഗർ നിർവ്വഹിക്കുന്നു. തിരക്കഥ , സംഭാഷണമെഴുതുന്നത് സുധീഷ്, ലോറന്‍സ് എന്നിവർ ചേർന്നാണ്. ശ്യാം ധര്മ്മൻ സംഗീതം പകരുന്നു.എഡിറ്റര്‍- മില്‍ജോ ജോണി.ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ നായര്‍,കലബിനീഷ്ചോല,മേക്കപ്പ്- കൃഷ്ണന് പെരുമ്പാവൂര്‍.