
സൗദിയിൽ ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാല് വ്യത്യസ്ഥ നിരക്കിലുള്ള പാക്കേജുകളാണ് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയോ, നുസ്ക് ആപ്ലിക്കേഷൻ വഴിയോ ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്.
വ്യത്യസ്ഥ സേവനങ്ങൾ നൽകുന്ന നാല് പാക്കേജുകളാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. മൂല്യ വർധിത നികുതിയുൾപ്പെടെ 3,984 റിയാൽ, 8,092റിയാൽ, 10,596 റിയാൽ, 13,150 റിയാൽ എന്നിങ്ങനെയാണ് പാക്കേജുകൾ. മൂന്ന് തവണകളായി പണമടക്കാൻ സൌകര്യമുണ്ട്. ലോക്കൽ ഹജ്ജ് ഡോട്ട് ഹജ് ഡോട്ട് ജിഒവി ഡോട്ട് എസ്.എ എന്ന വെബ് സൈറ്റ് വഴിയോ, നുസ്ക് ആപ്ലിക്കേഷൻ വഴിയോ ഹജ്ജിന് അപേക്ഷിക്കാം. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണയും മുൻഗണന . എന്നാൽ സ്ത്രീകളോടൊപ്പം മഹറം ആയി വരുന്നവർക്ക് ഈ നിബന്ധനയിൽ ഇളവ് ലഭിക്കും.