0 Comments

ഡൽഹി: രാജ്യതലസ്ഥാനത്ത് റിക്കാർഡ് ശൈത്യം. സീസണിലെ ഏറ്റവും കുറഞ്ഞ താപനില 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹി റിഡ്ജ് മേഖലയിൽ ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.

അതേസമയം, ഡൽഹി വിമാനത്താവളത്തിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുകയാണ്. വിമാനങ്ങൾ വൈകാൻ സാധ്യതയെന്ന് യാത്രക്കാർക്ക് വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെയും വിമാനങ്ങൾ വൈകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *