
യു.എ.ഇ.യിൽ വിവിധ സ്ഥലങ്ങളിൽ കനത്തമഴ തുടരുന്നു.വാരാന്ത്യത്തിലുടനീളം ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ വാദികൾ കര കവിഞ്ഞൊഴുകുകയും മലകളിൽ ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും ചെയ്തു. ചില റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അസ്ഥിര കാലാവസ്ഥയെ തുടർന്നുണ്ടായേക്കാവുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ പർവത പ്രദേശങ്ങളിൽനിന്നും മാറിനിൽക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.