
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഇടിയോടു കൂടിയ ശക്തമായ മഴയും അനുഭവപ്പെടുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി. ആലിപ്പഴം, പൊടിപടലം നറഞ്ഞ അന്തരീക്ഷം, ദൂരക്കാഴ്ച കുറയുക എന്നിവ അനുഭവപ്പെടുമെന്നും അല്‍ഖഹ്താനി പറഞ്ഞു.
ജബല്‍ അല്ലൗസ്, അല്‍ഖാന്‍, അല്‍ ദഹാര്‍ എന്നീ പര്‍വതങ്ങള്‍ ഉള്‍പ്പെടെ തബൂക്ക് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. രാജ്യത്തെ പല സ്ഥലങ്ങളിലും അതിശൈത്യം തുടരുകയാണ്. തുറൈഫില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.