
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന വേളയിൽ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലയുമായി കൂടിക്കാഴ്ച്ച നടത്തി. 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ മുഖ്യാതിഥിയായ പ്രസിഡന്റ് ഇർഫാൻ അലി 2023 ജനുവരി 8 മുതൽ 14 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.
ഊർജ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ പരിചരണം , സാങ്കേതിക വിദ്യയും നവീനാശയങ്ങളും, പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും സമഗ്രമായ ചർച്ചകൾ നടത്തി. ഇന്ത്യയിലെയും ഗയാനയിലെയും ജനങ്ങൾ തമ്മിലുള്ള 180 വർഷത്തെ ചരിത്രപരമായ സൗഹൃദം ഇരു നേതാക്കളും അനുസ്മരിക്കുകയും അവ കൂടുതൽ ആഴത്തിലാക്കാൻ സമ്മതിക്കുകയും ചെയ്തു.