
ഖത്തറിൽ ബുധനാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്.ചൊവ്വാഴ്ച ഇടിയോടു കൂടിയ മഴയുണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെന്നും ചൊവ്വാഴ്ച തെക്കൻ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും കാറ്റ് വീശുക. ചില സമയങ്ങളിൽ പൊടുന്നനെ, ശക്തമായ കാറ്റുണ്ടാകും.
കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് താപനിലയിൽ പ്രകടമായ കുറവുണ്ടാകും. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസിനും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലെത്തും. തെക്കൻ, ഔട്ടർ പ്രദേശങ്ങളിൽ താപനില ഇനിയും കുറയുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.