
കുവൈത്തിലെ അംഘര മേഖലയിൽ നടത്തിയ പരിശോധനയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 52 താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷനാണ് പരിശോധന നടത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അതേസമയം ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി ഇനി മുതൽ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. ഇതിനായുള്ള സൗകര്യം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഒരുക്കി. ഇതോടെ തൊഴിലുടമക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഫോമുകൾ വഴി ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാനാകും.