0 Comments

ശ്രീനഗര്‍: കശ്മീരിലെ വിവധ ഭാഗങ്ങളില്‍ കനത്തമഞ്ഞുവീഴ്ച തുടരുന്നു. വിമാന സര്‍വീസുകളെയടക്കം മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചിടാനും തീരുമാനിച്ചു. ദേശീയ പാത അടച്ചതോടെ താഴ്‌വര ഒറ്റപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വ്യാപക മഴ ലഭിച്ചു. അടുത്ത 24 മണിക്കൂര്‍ പത്ത് ജില്ലകളില്‍ ഹിമപാതമുന്നറിയിപ്പുമുണ്ട്.

കാലാവസ്ഥ സാധാരണനിലയിലാവുന്നതോടെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക്, അധികചാര്‍ജുകള്‍ ഒന്നും ഇല്ലാതെ തന്നെ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ബന്ദിപുരിലും കുപ്വാരയിലും 2,000 മീറ്ററിന് മുകളില്‍ അപകട സാധ്യത കൂടിയ ഹിമപാതം മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബാരാമുള്ള, ഗന്ദര്‍ബല്‍, അനന്ത്‌നാഗ്, ദോഡ, കിഷ്ടവാര്‍, കുല്‍ഗാം, പൂഞ്ച്, രംബാന്‍ എന്നിവിടങ്ങളിലും ഹിമപാതമുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *