
റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് – ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്.
റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.