
സൗദി അറേബ്യയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 3,701 പരിശോധനകളില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി 17ന് 5873 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വാക്സിന് ഫലപ്രദമായി വിതരണം ചെയ്തതാണ് രാജ്യത്ത് കൊവിഡ് ഭീതി ഒഴിവാക്കിയത്.ചൈനയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ് മരിച്ചത്.