
പ്രധാനമന്ത്രി മോദിയുടേത് വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.മോദിയുടെ വ്യക്തിപ്രഭാവത്തോടെയുള്ള നേതൃത്വവും ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘടനാപാടവും ബിജെപിയെ വീണ്ടും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
താഴെ തട്ട് മുതൽ ദേശീയതലം വരെ ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി. നദ്ദയുടെ നേതൃത്വത്തിൽ സംഘടനാ ബൂത്തുതലം മുതൽ കേന്ദ്രത്തലം വരെ സുസജ്ജമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.