
യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ മഴ. വരുംദിവസങ്ങളിലും വിവിധ എമിറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും താപനില കുറഞ്ഞേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പല സ്ഥലങ്ങളിലും കഴിഞ്ഞദിവസം രാവിലെ മുതൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. ഷാർജയിൽ മലീഹ, റഹ്മാനിയ, അൽ ബത്തായിഹ്, കൽബ, അൽ റഫീഅ് എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്.
മലീഹയിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ഭാഗത്തും മഴ ലഭിച്ചു. യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.