0 Comments

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാളക്കുത്തി കൊന്നു. ധർമ്മപുരി ജില്ലയിലെ താഡാംഗം ഗ്രാമത്തിലാണ് സംഭവമുണ്ടായത്.ഗോകുൽ കുടുംബാംഗങ്ങളോടൊപ്പമാണ് ജല്ലിക്കെട്ട് കാണാനെത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്.

വയറ്റിൽ കാളയുടെ കുത്തേറ്റ ഗോകുലിനെ ഉടൻ സമീപത്തെ സർക്കകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെല്ലി​ക്കെട്ടിനിടെ ഈ സീസണിൽ മരിക്കുന്ന നാലാ​മത്തെയാളാണ് ഗോകുൽ. തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്താറുള്ളത്. ​

Leave a Reply

Your email address will not be published. Required fields are marked *