0 Comments

ജനസംഖ്യ വർധിപ്പിക്കാൻ സിക്കിമിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യം പ്രഖ്യാപിച്ചു. രണ്ടോ അതിൽ കൂടുതലോ കുട്ടികളെ പ്രസവിക്കുന്നവർക്ക് ശമ്പള വർധനവ് അടക്കമുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമംങ് ആണ് ജനസംഖ്യാ വർധനവിനായി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ വനിതകളുടെ രണ്ടാമത്തെ പ്രസവത്തിന് ശമ്പള വർധനവ് ഉണ്ടാകും. മൂന്നാമത് പ്രസവിക്കുമ്പോൾ അടുത്ത വർധനവ് ഉണ്ടാകും. ഇതുകൂടാതെ കുട്ടിയെ നോക്കാൻ ഒരാളെയും സർക്കാർ ഏർപ്പെടുത്തും. ഇവർക്ക് പതിനായിരത്തോളം രൂപ ശമ്പളമായി സർക്കാർ തന്നെ നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.

ഇതുകൂടാതെ പ്രസവാവധിയായി വനിതകൾക്ക് 365 ദിവസം നൽകുമെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഭർത്താവിന് ഒരു മാസം അവധിയും നൽകുമെന്നാണ് പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *