
കുവൈത്തിൽ അതിശൈത്യം തുടരുന്നു. പലയിടങ്ങളിലും അന്തരീക്ഷ ഉഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്ത് കൊടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. രാത്രികളില്‍ മരുപ്രദേശങ്ങളില്‍ അന്തരീക്ഷ ഉഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടുക.
രാജ്യത്ത് ഇപ്പോള്‍ അസ്റാഖ് സീസണാനെന്ന് കാലാവസ്ഥ നിരീക്ഷകന് ആദിൽ അൽ സഅദൂൻ പറഞ്ഞു. ജനുവരി 24 മുതല്‍ ജനുവരി 31 വരെയാണ് അസ്റാഖ് സീസണ് നീണ്ടുനില്‍ക്കുക. പകൽ സമയത്തേക്കാൾ രാത്രിയിലും പുലര്‍ച്ചയും അന്തരീക്ഷ താപനില പൂജ്യത്തിന് താഴെയാകും.