0 Comments

 

പാലക്കാട്: ചിതലിപ്പാലത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. ദേശീയ പാതയിലായിരുന്നു അപകടം. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെത്തുടർന്ന് കാറിലെ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ടാങ്കറിൽ ഗ്യാസുണ്ടെന്നും ഉടൻ തന്നെ ടാങ്ക് സുരക്ഷിതമാക്കുമെന്നും അഗ്നിശമന സേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *