0 Comments

 

കേരളത്തിൽ പച്ചക്കറി വില അനുദിനം വർദ്ധിച്ചുവരുന്നു. സവാളക്കും തക്കാളിക്കും വില ഇരട്ടിയായി. അതേസമയംണ് മറ്റ് പച്ചക്കറികൾക്കും വിപണിയിൽ റെക്കോർഡ് വില വർധനവാണ് കാണാനാകുക.

കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് നിലവിൽ 80 രൂപയാണ് വില. അതുകൂടാതെ 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് 25 രൂപ വർധിച്ച് 190 രൂപയായി. തക്കാളിക്ക് 40 ൽ നിന്ന് 60 രൂപയായി. 25 രൂപ വർധിച്ച് 70 രൂപയിലെത്തി ചെറിയുള്ളിയുടെ വില.

അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്താത്തതും ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് കച്ചവടക്കാരുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *