0 Comments

 

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിനകത്ത് കുഴഞ്ഞുവീണ വൃദ്ധയെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് ജീവനക്കാർ മാതൃകയായി. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. ബസ് ആറ്റിങ്ങൽ എത്തിയപ്പോഴേക്കും യാത്രക്കാരിയായ മടവൂർ സ്വദേശി വാസന്തി (70) കുഴഞ്ഞുവീഴുകയായിരുന്നു. കണ്ടക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ബസ് വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു.വ‌ൃദ്ധ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *