0 Comments

 

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുന:സംഘടനയിൽ ജംബോ കമ്മിറ്റി പാടില്ലെന്ന നിലപാടിൽ ഉറച്ച് കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.പി. യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടതില്ല.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് നേതൃത്വം നൽകിയ പട്ടിക അതേപടി ചേർക്കുകയാണ് ഇപ്പോൾ ചെ‌യ്തിരിക്കുന്നത്. ജംബോ പട്ടിക പാർട്ടിയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ഒരാൾക്ക് ഒരു പദവി നടപ്പാക്കാത്ത നേതാക്കളുടെ തീരുമാനത്തോടും എതിർപ്പുണ്ട്. ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ പറഞ്ഞപ്പോൾ ഒരാൾപോലും എതിർത്തില്ല. ശക്തമായി പ്രവർത്തിച്ചാലേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും ജയിക്കൂവെന്ന് നേതാക്കൾ ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *