0 Comments

 

എറാണാകുളം: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യനായ ഒന്നാം വര്‍ഷ വിദ്യാര്‍ഥി റാഗിംങിനിരയായതായി പരാതി. ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ തോളെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തിലധികം വരുന്ന ഹൌസ് സര്‍ജന്‍മാര്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പവര്‍ ലിഫ്റ്റിങ് ദേശീയ ചാമ്പ്യനായ അനക്സ് റോണ്‍ ഫിലിപ്പിനാണ് മര്‍ദ്ദനമേറ്റത്. നേരത്തെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ശ്രമത്തെ അനക്സ് റോണ്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് തന്നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതെന്നും അനക്സ് റോണ്‍ പറഞ്ഞു.സംഭവത്തില്‍ കേളേജ് വൈസ് പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് പൊലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *