0 Comments

കൊറോണ കാലത്ത് വീട്ടിലിരുന്ന് പഠിക്കുക എന്നത് പല വിദ്യാർഥികൾക്കും വിരസമായ അനുഭവമാണ്. പ്രവാസലോകത്തു വീടിനുള്ളിലിരുന്ന് ലോകപ്രശസ്തമായ 20 സർവകലാശാകളിലെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ പഠിച്ചു വിജയിച്ച ഒരു മിടുക്കിയുണ്ട്. മറ്റാരുമല്ല മലപ്പുറം സ്വദേശിയും അബുദാബിയിലെ വിദ്യാർഥിനിയുമായ ഫാത്തിമ.കെ.നൌഫലാണ് കൊറോണ കാലം പഠിച്ച് അതിജീവിച്ചത്.

20 ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ ആണ് ഈ മിടുക്കി ചെയ്തത്. ദ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനായിൽ നിന്ന് പൊസിറ്റീവ് സൈക്കോളജി, യൂണിവേഴ്സിറ്റി ഓഫ് കൊളോറാഡോയിൽ നിന്ന് ഹെൽത്ത് പ്രാക്ടിസെസ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്ന് ഫെമിനിസം ആൻഡ് സോഷ്യൽ ജസ്റ്റിസ്, തുടങ്ങി വിവിധ യൂണിവേഴ്സിറ്റിയിൽ നിന്ന് 20 ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ വിജയിച്ചാണ് ഫാത്തിമ.കെ.നൌഫൽ മഹാമാരിക്കാലത്തെ അതിജീവിച്ചത്.  പത്താം ക്ളാസ് വിദ്യാർഥിനിയായ ഫാത്തിമ അബുദാബി ഇന്ത്യൻ സ്കൂളിലാണ് പഠിക്കുന്നത് .   ഓൺലൈൻ കോഴ്സുകൾക് ചേർന്നത് മലപ്പുറം പി.ഏസ്.എം.ഒ   കോളേജ് വഴിയാണ്.ഈ കൊച്ചുമിടുക്കി പറയുന്നത്
പുതിയ അറിവുകൾ നേടാനായി എന്നതിനൊപ്പം പ്രശസ്തമായ സർവകലാശാലകളുടെ ഭാഗമായി പഠിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!