0 Comments

മുംബൈ > ആത്മഹത്യാ പ്രേരണക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചു. ഹേബിയസ് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.

ജസ്റ്റിസുമാരായ എസ് എസ് ഷിന്ദേയും എം എസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.

നവി മുംബൈയിലെ തലോജ ജയിലിലാണ് നിലവില്‍ അര്‍ണബുള്ളത്. അലിബാഗിലെ താത്കാലിക ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് ഞായറാഴ്‌ച‌ ഇങ്ങോട്ടേക്ക് മാറ്റിയത്.

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!