പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെ.എന്‍.യു അതിക്രമത്തിനെതിരെയും തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് നടക്കുന്ന സമരങ്ങളില്‍ വിദ്യാര്‍ഥികളാണ് ഏറ്റവും കൂടുതൽ. വള്ളുവര്‍കോട്ടം കേന്ദ്രീകരിച്ചാണ് വിവിധ രാഷ്ട്രീയകക്ഷികളുടെയും വിദ്യാര്‍ഥി കൂട്ടായ്മകളുടെയും പ്രതിഷേധം നടക്കുന്നത്.
മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഏഴുപേരാണ് സമരത്തിലുള്ളത്. സമരത്തെ അടിച്ചമര്‍ത്താന്‍ പരമാവധി ശ്രമങ്ങള്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.