0 Comments

 

ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി അക്രത്തിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർത്ഥികളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തുന്ന മാർച്ച്‌ പൊലീസ് തടഞ്ഞു. പ്രധാന കവാടത്തിൽ വെച്ചാണ് ജെഎൻയു ക്യാമ്പസില്‍ നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധമാണ് മാർച്ച്‌ പൊലീസ് തടയുന്നത്. മാർച്ചിന് അപേക്ഷ നൽകിയിരുന്നെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെഎൻയു ക്യാമ്പസിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് ക്യാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!